കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനവും, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും എട്ടാം തീയതി (ഞായർ) നടക്കും. രാവിലെ 10 ന് സാവിത്രിഹോട്ടലിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ പ്രധാനപ്പെട്ട യൂണിറ്റുകളിൽ ഒന്നാണ് ആറ്റിങ്ങൽ . സംഘടനാശക്തിയിലും, കെട്ടുറപ്പിലും ആറ്റിങ്ങൽ യൂണിറ്റ് എക്കാലവും അതിന്റെ പാരമ്പര്യവും, ഏകോപനവും ഉയർത്തിപ്പിടിച്ച ചരിത്രവുമുണ്ട്. സ്വന്തമായുള്ള ഓഫീസ് സംവിധാനം എടുത്തു പറയേണ്ടതും, പാരമ്പര്യത്തിന്റെ സാക്ഷ്യപത്രവുമാണ്. അങ്ങനെ പലതരത്തിലും ചരിത്രമുള്ള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ഈ സമ്മേളനം ഒരു സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആറ്റിങ്ങലെ വ്യാപാരസമൂഹം .... യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോഷിബാസു മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് ജനറൽ സെക്രട്ടറി ചന്ദ്രാപ്രസ്സ് കണ്ണൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ B അനിൽകുമാർ വരവ് ചിലവ് കണക്കും അവതരിപ്പിക്കും, ജില്ലാ ജനറൽ സെക്രട്ടറി വൈ വിജയൻ , ജില്ലാ ട്രഷറർ ധനീഷ്ചന്ദ്രൻ , ചിറയിൻകീഴ് മേഖലാ ജനറൽ സെക്രട്ടറി K രാജേന്ദ്രൻനായർ , ചിറയിൻകീഴ് മേഖലാ ട്രഷറർ T നാഗേഷ്, ജില്ലാ സെക്രട്ടറി S ദിലീപ്, ആലംകോട് യൂണിറ്റ് പ്രസിഡന്റ് AKS സുലൈമാൻ , ആലംകോട് യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജു, ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ , കല്ലമ്പലം യൂണിറ്റ് പ്രസിസന്റ് മുഹമ്മദ് റാഫി , ആറ്റിങ്ങൽ യൂണിറ്റിന്റെ രക്ഷാധികാരികളായ രാജേന്ദ്രൻനായർ , കിളിത്തട്ടിൽഷിഹാബ്, നീല ശ്രീകുമാർ എന്നിവർ പ്രസംഗിക്കും.... പകൽ 12 മുതൽ സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.