കല്ലറ തണ്ണിയത്ത് വിജയൻ-സിന്ധു ദമ്പതിക ളുടെ മകളായ അനന്യയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയാടെയാണ് സംഭവം. ഭരതന്നൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.
വിട്ടിൽ പെൺകുട്ടിയുടെ മുറിക്കുള്ളിൽ നിന്നും പതിവില്ലാത്ത ശബ്ദം കേട്ട വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടക്കുമ്പോഴാണ് സിലിംഗ് ഫാനിന് സമീപമുള്ള ഹൂക്കിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ കാണുന്നത്. തുടർന്ന് കെട്ടഴിച്ച് ഗോക ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കടിഞ്ഞ രണ്ട് ആഴ്ചയുള്ളിൽ പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിൽ മൂന്നാമത്തെ വിദ്യാർത്ഥിനിയാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നത്.
[ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number: 1056, 0471-2552056)......* ]