തിരുവനന്തപുരത്ത് കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയില്‍ അഡ്വ ബ്രൈറ്റി(75)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനി വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.വീടിനുസമീപത്ത് ബെനഡിക്ട് നഗറില്‍ തലയ്ക്ക് പിന്നില്‍ പൊള്ളലേറ്റ നിലയില്‍ അഡ്വ ബ്രൈറ്റിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മണ്ണന്തല പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വൃദ്ധനെ ഉടനെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പിന്‍സീറ്റില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളും കണ്ടെത്തി. ഇതോടെ ആത്മഹത്യാശ്രമമാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു.