കേരള സർക്കാർ വനിത ശിശുവികസന വകുപ്പ് ശിശുവികസന പദ്ധതി ആഫീസ് , ചിറയിൻകീഴ് ചിറയിൻകീഴ് ശിശുവികസന പദ്ധതി ആഫീസിന്റെ കീഴിൽ അങ്കണവാടി വർക്കറായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച അനിക്കുട്ടി ജി ക്ക് അഞ്ചുതെങ്ങ് അംഗൻവാടി ജീവനക്കാരുടെ നേതൃത്വത്തിലാണ് യാത്രഅയപ്പ് നൽകിയത്.
അഞ്ചുതെങ്ങ് മുടിപ്പുര കളത്തിൽവീട്ടിൽ ആമുക്കുട്ടിയെയാണ് 39 വർഷത്തെ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിന് പൊന്നാട ചാർത്തി ആദരിക്കുകയും യാത്രഅയപ്പ് നൽകുകയും ചെയ്തത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിജാ ബോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്‌സൺ ഫ്ലോറൻസ്, വാർഡ് മെമ്പർ സോഫിയ അംഗൻവാടി ജീവനക്കർ ലീഡർ അജിത ശ്രീകുമാരി, അശ്വതി തുടങ്ങിയവർ സംസാരിച്ചു. നന്ദി ബിനിതയും തുടങ്ങിയവർ പങ്കെടുത്തു.