ആറ്റിങ്ങൽ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലനടത്തം പരിപാടിയുടെ നഗസഭാതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് വാമനപുരം നദീ തീരമായ ഗ്രാമത്തുമുക്ക് ആറാട്ടുകടവിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിക്കും. പട്ടണത്തിലെ പരമ്പരാഗത ജല സ്രോതമ്പുകൾ പുനരുദ്ധരിക്കുന്നതിനും ജലാശയങ്ങൾ മാലിന്യ മുക്തമാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും സഹകരണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.