അശ്രദ്ധയോടെ വലിയ വാഹനം തിരിച്ചു. ഒരു നാടാകെ കൂരിരിട്ടുലായി.. ഇന്നു പുലർച്ചെ ഒരു മണിയോടെ പാഴ്സൽ കയറ്റിയ ലോറി ആലംകോട് പാലാംകോണം റോഡിൽ ട്രാൻസ്ഫോർമറിൽ ഇടിച്ചതിനെത്തുടർന്ന് വൈദ്യുതി വിതരണം നിലച്ചു. മെയിൻ റോഡിൽ നിന്നും ഇടറോഡിലേക്ക് തിരിഞ്ഞപ്പോഴാണ് വശത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിലും പോസ്റ്റിലും ഇടിച്ചത്. വിവരം അറിഞ്ഞ് KSEB അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടായി . മഴയായിട്ടും നല്ല ചൂടായിരുന്നതിനാൽ ഉറക്കം നിലച്ച അവസ്ഥയിലായി. ഏഴുമണിയായിട്ടും വൈദ്യതി വിതരണം സാധാരണ നിലയിലായിട്ടില്ല.