അഞ്ചൽ: അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ ജ്യോതീഷിനെ തിരുവനന്തുപുരം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റി . തിരുവനന്തപുരം റൂറൽ പോലീസിൽ നിന്നും പണിഷ്മെന്റ് വാങ്ങിയാണ് ജ്യോതീഷ് കൊല്ലം റൂറൽ പോലീസിലെ അഞ്ചൽ പോലീസ് സ്റ്റേഷനിൽ എസ് ഐ യായി എത്തിയത്. അഞ്ചൽ എസ് ഐയായി ജോലി ചെയ്യുന്നതിനിടെ ജ്യോതീഷിനെതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ലഭിച്ചത്. ഇതോടെയാണ് വീണ്ടും തിരുവനന്തപുരം റൂറൽ പോലീസിലേയ്ക്ക് ജ്യോതീഷിനെ സ്ഥലംമാറ്റിയത്. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൾ, കിളിമാനൂർ എന്നി സ്റ്റേഷനുകളിൽ എസ് ഐ യായി ജോലി ചെയ്ത ജ്യോതീഷ് സർവ്വീസിൽ എടുത്ത് ചാട്ടക്കാനും പക്വത ഇല്ലായിമാണ് ഈയാളുടെ പ്രശ്നം മെന്ന് ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകർ തന്നെ പറയുന്നു. കൊല്ലം റൂറൽ പോലീസിലെ അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തിയ ജ്യോതീഷ് പോലീസ് അസോസിയേഷന്റെ ജില്ലാ കമ്മറ്റിയിൽ കയറി പറ്റിയതോടെ മേലുദ്യോഗസ്ഥരെയും വകവെയ്ക്കാതെ ആയതും ഇയാൾക്ക് വിനയിയായി. അഞ്ചൽ പോലീസ് സ്റ്റേഷനിൽ എട്ടുമാസത്തോളം ജോലി ചെയ്ത എസ് ഐ ജ്യോതിഷ് പൊതുജനങ്ങളോട്
മോശം പെരുമാറ്റമാണ് നടത്തി വന്നത്. സർക്കാർ നയങ്ങൾക്കെതിരെ ആയിരുന്നു എസ് ജ്യോതിഷ് പൊതു ജനങ്ങളോടുള്ള പെരുമാറ്റം. പരാതിയുമായി സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളോട് അസഭ്യം വിളിച്ചാണ് ഇയാൾ പെരുമാറി വന്നത്. അച്ഛൻറെ പ്രായമുള്ള ആളുകളെ പോലും എടാ പോടാ എന്ന് വിളിച്ചാണ് പെരുമാറുന്നത്. പഴയകാല ടൗസർ പോലീസിൻറെ നയമാണ് എസ്.ഐ ജോതിഷ് നടപ്പാക്കാൻ ശ്രമിച്ചത്. പോലീസ് ജനകീയവും ജനമൈത്രിയും ആ കണമെന്ന സർക്കാർ നയത്തിനെതിരെയാണ് ഈ എസ് ഐ യുടെ പ്രവർത്തനം . എസ് ഐ ജ്യോതീഷിന്റെ അഴിഞാട്ടത്തിൽ പ്രതിഷേധിച്ച് സിപിഎം ഇടമുളയ്ക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ അഞ്ചലിൽ പ്രതിഷേധ പ്രകടനവും യോഗവും വരെ നടത്തിയിരിന്നു.