ഇരുചക്ര വാഹനത്തിന് പുറകിൽ കാറിടിച്ച് ബൈക്ക് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാട്ടുംപുറം കുടപ്പാറ അശ്വതി ഭവനിൽ സുലത (64) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം പാപ്പാല സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോട് കൂടിയായിരുന്നു അപകടം. കാനാറ താമസിക്കുന്ന മകളുടെ വീട്ടിൽ പോകുന്നതിന് വേണ്ടി ഭർത്താവിൻ്റെ കൂടെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്നു. മകൾ താമസിക്കുന്ന കാനാറ ഭാഗത്ത് തിരിയുന്നതിനിടയിൽ പുറകിൽക്കൂടി വരുകയായിരുന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും ആ കാറിൽ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുലതയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് രാജപ്പൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മക്കൾ അശ്വതി , ജൂബേഷ് .മൃതദ്ദേഹം വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പൊലീസ് മേൽ നടപടികൾ. സ്വീകരിച്ചു.