27.4.2022 വൈകുന്നേരം 5.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പുളിമാത്ത് വില്ലേജിൽ
താളിക്കുഴി, കടലുകാണിപ്പാറ കാണാനെത്തിയ പാങ്ങോട്
വാഴത്തോപ്പ്പച്ച സ്വദേശികളൾക്ക് നേരെയായിരുന്നു അതിക്രമം നടത്തിയത്. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21- ൽ അനു (25), താളിക്കുഴി മഞ്ഞപ്പാറ കോളനി
കമല ഭവൻ വീട്ടിൽ സന്ദീപ് (25),
താളിക്കുഴി മഞ്ഞപ്പാറ ഉമേഷ് ഭവനിൽ
ഉമേഷ് (38) എന്നിവരാണ് പൊലീസ് പിടിയിലായത്. കിളിമാനൂർ ISHO
എസ്. സനൂജിന്റെ നേതൃത്വത്തിൽ SI വിജിത്ത് കെ. നായർ ASI താഹിറുദ്ദീൻ,
CPO മാരായ ഷാജി,ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.