അരുവിക്കര ഭഗവതിപുരം കൊച്ച് പ്ലാമൂട് വീട്ടിൽ ചെമ്പകരാമൻപിള്ള മകൻ മകൻ സുരേന്ദ്രൻപിള്ള Age65 - 12 /5/ 2022 തീയതി വീട്ടിൽ മരണപ്പെട്ടു കിടക്കുകയും അരുവിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും എന്നാൽ മരണകാരണംമകൻ മർദ്ദിച്ചതിൽ ആണെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അരുവിക്കര ഇൻസ്പെക്ടർ ഷിബു കുമാർ അന്വേഷണം നടത്തിയതിൽ നാട്ടിൽ മദ്യപിച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അസഭ്യം വിളിച്ചു നടക്കുന്ന സുരേന്ദ്രൻപിള്ളയെക്കുറിച്ച് നാട്ടുകാർ മകൻറെ കൂടെ പരാതി പറഞ്ഞതിൽ ഈ കഴിഞ്ഞ ഞായറാഴ്ച 09/5 /2022 തീയതി സുരേന്ദ്രൻപിള്ള മദ്യപിച്ചു ബഹളം ഉണ്ടാക്കിയപ്പോൾ മകൻ വീട്ടിൽ വച്ച് മർദ്ദിക്കുകയും അയതിൽ വച്ച് വയറ്റിൽ അനുഭവപ്പെട്ട ക്ഷതം ആണ് മരണപ്പെട്ടത് എന്ന് അന്വേഷണത്തിൽ വെളിവായതിന്റെ അടിസ്ഥാനത്തിൽസുരേന്ദ്രൻ പിള്ളയുടെ മകനായ സന്തോഷ് കുമാർ Age 30നെ തിരുവനന്തപുരംറൂറൽ ജില്ല പോലീസ് മേധാവി ഡോക്ടർ ദിവ്യ. വി .ഗോപിനാഥ് അവർകളുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ , അരുവിക്കര ഇൻസ്പെക്ടർ ഷിബുകുമാർ സബ് ഇൻസ്പെക്ടർമാരായ കിരൺശ്യം , സാബിർ , നിസാറൂദീൻ പോലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ , ആദർശ് , നവാസ് സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.