കല്ലമ്പലം: നേതൃപരിശീലനം ലക്ഷ്യം വെച്ച് സോൺ തലത്തിൽ സംഘടിപ്പിച്ച് വരുന്ന സ്റ്റെപ്പ് അപ്പ് നേതൃപരിശീലന ക്യാമ്പിൻ്റെ വർക്കല സോൺ പ്രോഗ്രാം പാവല്ല സഹ്റത്തുൽ ഖുർആനിൽ നടന്നു.
പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജൗഹരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ജാബിർ ഫാളിലി ഉൽഘാടനം ചെയ്തു.
പല കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി രംഗത്തിറങ്ങാനും അവരുടെ സങ്കടങ്ങള്‍ക്ക് ആശ്വാസമേകാനും എസ് വൈ എസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉണർത്തി.
ജില്ലാ നേതാക്കളായ വെള്ളൂർ സിദ്ദിഖ് അഹ്സനി, ബീമാപള്ളി ഷാഹുൽ ഹമീദ് സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നസീമുദ്ദീൻ ഫാളിലി, സുഹൈൽ ഷാ, നൗഫൽ മദനി, യാസിർ മാസ്റ്റർ, സിയാദ് വെള്ളൂർക്കോണം എന്നിവർ പ്രസംഗിച്ചു. അനീസ് സഖാഫി സ്വാഗതവും, ബാസിത് നന്ദിയും പറഞ്ഞു