ആറ്റിങ്ങൽ: ഹോമിയോ ആശുപത്രിയിൽ രോഗിയിൽ കിടന്ന വാർഡിലാണ് തീപടർന്നത്. ഇന്നലെ രാത്രി എട്ടരമണിയോടെ ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപത്രിയിലെ ഇലട്രിക് സർക്യൂട്ടിന് തീ പടർന്നു.ഇരുപതോളം രോഗികളെ അഡ്മിറ്റ് ചെയ്തിരുന്ന പ്രധാന വാർഡിലാണ് തീപ്പിടിത്തം ഉണ്ടായത് .തീപ്പിടിത്തത്തെ തുടർന്ന് വാർഡിലുണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും പരിഭ്രാന്തരായി വെളിയിലേക്ക് ഓടി.വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി.മെയിൻ സ്വിച്ച് ഓഫു ചെയ്ത് അഗ്നി ബാധ നിയന്ത്രിച്ചതിനാൽ തുടർ അപകടം ഒഴിവായി.ഇലക്ട്രിസിറ്റി ജീവനക്കാർ എത്തി തീ കത്തിയ ഭാഗത്തെ ഇലട്രിക് ബന്ധം വിച്ഛേദിച്ചു.അപകട രഹിതമാക്കിയ വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചു.ബിജേഷ്,രഞ്ജിത്ത്,നോബിൾകുമാർ,ഷിജിമോൻ,വിജിലാൽ,രാഗേഷ്,ഉണ്ണികൃഷ്ണൻ എന്നീ ഫയർ ഫോഴ്സ് അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.