*ശ്രീനിവാസൻ ആരോഗ്യവാനായിരിക്കുന്നു; കാണാനെത്തിയവരെ കൈയുയ‍ർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രം ശ്രദ്ധ നേടുന്നു .*

മലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും നടനായും ഹാസ്യ താരമായുമൊക്കെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസൻ. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തിതിരുന്നത്. അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാ‍ർച്ചിൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയതോടെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം ഏപ്രിൽ അവസാന ആഴ്ചയിലാണ് അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയത്.