കേരള പത്ര പ്രവർത്തക അസോസിയേഷൻ കാട്ടാക്കട പ്രസ്സ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു

ആസ്വാതന്ത്ര്യ മാധ്യമ സംസ്കാരം സമൂഹത്തെ വിപരീത ദിശയിലേയ്ക്ക് നയിക്കും: മുൻ ചീഫ് സെക്രട്ടറി Dr. കെ.ജയകുമാർ IAS

തിരുവനന്തപുരം കാട്ടാക്കട : മാധ്യമ രംഗത്തെ  ആസ്വാതന്ത്ര്യം   സമൂഹത്തെ വിപരിത ദിശയിലേയ്ക്ക് നയിക്കുമെന്ന്  മുൻ ചീഫ് സെക്രട്ടറി Dr.കെ.ജയകുമാർ IAS. കേരള പത്ര പ്രവർത്തക അസോസിയേഷൻ കട്ടാക്കട പ്രസ്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ ഗതിവേഗപ്രയാണത്തിൽ മാറി വന്ന മാധ്യമ ലോകത്തെ നവീകരണം  ലോകത്തെ  വളരെ വേഗം മുന്നേറാൻ ഏറെ സഹായിച്ചിട്ടുണ്ട്.  എന്നാൽ കടന്നുവന്ന വഴികളിലെ നന്മകൾ അത്രമാത്രം കാത്തു സൂക്ഷിക്കാൻ പലപ്പോഴും  നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നന്മകൾ പൂർണ്ണമായും  കൈമോശം വന്നു എന്നും പറയാനാകില്ല, ആ പച്ച തുരുത്തുകൾ നിലനിർത്തി മുന്നോട്ട് പോകാൻ കട്ടാക്കടയിലെ  മാധ്യമ ലോകത്തിനു കഴിയട്ടെ എന്നും  അദ്ദേഹം ആശംസിച്ചു. കേരള പത്ര പ്രവർത്തക അസോസിയേഷൻ കട്ടാക്കട മേഖലാ പ്രസിഡന്റ്‌ കിരൺ കുമാർ ജി അധ്യക്ഷത വഹിച്ചു. കാട്ടാക്കട എം എൽ എ മാരായ IB സതീഷ്,  ജി. സ്റ്റീഫൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശേഖരൻ നായർ, പത്മശ്രീ Dr. ഹരിന്ദ്രൻ നായർ, ജില്ലാ- ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ മറ്റ് ജനപ്രതിനിധികൾ, കലാ - സാംസ്‌കാരിക രംഗത്തെ പ്രമുഖർ , കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ജില്ലാ പ്രസിഡന്റ്‌ യാസിർ, ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ പാറശാല അടക്കമുള്ള അസോസിയേഷൻ ജില്ലാ - മേഖലാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.