ജയില്‍ മോചനത്തിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയ 33 തടവുകാരുടെ പട്ടികയില്‍ മണിച്ചനും.
സെക്രട്ടറിതല സമിതിയാണ് 33 അംഗ പട്ടിക തയ്യാറാക്കി തടവുകാരെ വിട്ടയക്കാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. 33 തടവുകാരുടെ പട്ടികയില്‍ രാഷ്ട്രീയ തടവുകാരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ മൂന്നുദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. അതിനാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കും. പട്ടികയില്‍ 33 പേരെ ഉള്‍പ്പെടുത്തിയതിന്റെ മാനദണ്ഡങ്ങളും രാജ്ഭവന് പരിശോധിക്കും.