ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ നോർത്ത് തോണിക്കടവ് പാലത്തിനു സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ നിന്നും എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ പോത്താനിക്കാട് വില്ലേജിൽ പൂളിന്താനം കരയിൽ പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിനു സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ താമസം രാമചന്ദ്രൻ മകൻ രാജേഷ് വയസ് (38)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇക്കഴിഞ്ഞ 26-ാം തിയതി രാവിലെ പരീക്ഷയ്ക്ക് പോകുന്നുയെന്ന് പറഞ്ഞ് പോയ പെൺകുുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇയാൾ മൂവാറ്റുപുഴയിൽ നിന്നും പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും കണ്ടെത്താതിരിക്കുന്നതിന് മൊബൈൽ ഫോണിൻ്റെ ഉപയോഗം പൂർണമായും ഒഴിവാക്കിയിരുന്നു. നെടുമങ്ങാട് പോലീസിൻ്റെ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിലെ ഒരു ചേരിയിലെ വീട്ടിൽ നിന്നും ഭാര്യാഭർത്താക്കൻമാരായി താമസിച്ചു വരികയായിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു.. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിൻ്റെ നിർദേശാനുസരണം നെടുമങ്ങാട് DySP എം കെ സുൽഫിക്കറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സൂര്യ, എ എസ് ഐ നൂറുൽ ഹസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ബാബു, ബാദുഷ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.