യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം
ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം സങ്കടിപ്പിച്ചു. പാചകവാതക വിലവർദ്ധനവിനെതിരെ ആറ്റിങ്ങൽ കച്ചേരിനടയിൽ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ പി.എസ്. കിരൺ കൊല്ലമ്പുഴ അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ സമരത്തിന്  ആശംസകൾ അർപ്പിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീരങ്കൻ, മണ്ഡലം ഭാരവാഹി രതീഷ്‌ഗ്രാമത്തുമുക്ക്,സഹപ്രവർത്തകരായ ഖാസിം, വിവേക്, രാഹുൽ സ്വാതി, അമൽ, സംജിത് എന്നിവർ നേതൃത്വം നൽകി. മുൻ മണ്ഡലം പ്രസിഡന്റ്‌ വൈജിത് പരിപാടിയിൽ നന്ദി പറഞ്ഞു.