കാലവര്‍ഷത്തിനുമുമ്പായി ലൈനുകള്‍ക്ക് ഭീഷണിയായ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ബോര്‍ഡ് വെട്ടിമാറ്റാറുണ്ട്. വര്‍ഷംതോറും 65 കോടിരൂപയാണ് ഇതിനുചെലവ്. ഇത്തവണ ഏപ്രില്‍ 22-നു നടത്തിയ അവലോകനത്തില്‍ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നു വിലയിരുത്തി. ജോലികള്‍ മേയ് 31-നകം തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി.
ജൂണ്‍ ഒന്നിനുശേഷം ഇത്തരം തടസ്സങ്ങള്‍ മാറ്റാന്‍ കെഎസ്.ഇ.ബി. ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരില്‍നിന്ന് തുല്യതോതില്‍ ഈടാക്കും.
ജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് അയക്കാവുന്ന വാട്സാപ്പ് നന്പര്‍- 9496001912. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കും അയക്കാം. പത്ത് ചിത്രങ്ങൾക്ക് ബോർഡ് സമ്മാനം നൽകും.