വിസ്മയയുടെ മരണമറിഞ്ഞ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികളിൽ പങ്കെടുത്തും കൃത്യ സ്ഥലമഹസ്സർ തയ്യാറാക്കി എഫ്.ഐ.ആർ (0791/2021ശൂരനാട് പി.എസ്)
രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി വച്ചത് എസ്.ഐ മഞ്ചു.വി.നായരാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിസ്മയയുടെ ബോഡിയുമായി പോയി പോസ്റ്റ്മോർട്ടം നടപടികൾ മഞ്ചു.വി.നായരുടെ ഇടപെടലോടെയാണ് വൈകിയാണെങ്കിലും അന്ന് തന്നെ നടന്നത്.
ആത്മഹത്യയാണെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കണ്ട് മേലുദ്യോഗസ്ഥരെ വിവരമറിയിച്ച് ആയതിനുള്ള വകുപ്പുകൾ ചേർത്ത് ഡി.വൈ.എസ്പിക്ക് അന്വേഷണം കൈമാറിയതും എസ്.ഐ മഞ്ചു.വി.നായരാണ്.
ഒരു ആത്മഹത്യയിലൊതുങ്ങി പോകുമായിരുന്ന കേസിൽ മഞ്ചു.വി.നായരുടെ പ്രാഥമിക അന്വേഷണ മികവാണ് കേസ് ഈ രീതിയിലേക്ക് മാറ്റി മറിച്ചത്.
വിസ്മയക്ക് നീതി ലഭിക്കാൻ ഒരു സ്ത്രി തന്നെ കാരണമായി എന്നത് യാഥ്യർച്ഛികം മാത്രം.
വിസ്മയ കേസ് -
പ്രതിക്ക് 304 ആം വകുപ്പ് പ്രകാരം 10 വർഷം, 306 ആം വകുപ്പ് പ്രകാരം 6 വർഷം, 498 A പ്രകാരം 2 വർഷം അങ്ങനെ ആകെ 18 വർഷം തടവും 12.5 ലക്ഷം പിഴയും.