*ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയുടെ നമ്പർ നൽകാത്തതിന് നാട്ടുവൈദ്യനെ ആക്രമിച്ച പ്രതികൾ പിടിയിൽ .*

 പള്ളിക്കൽ,മൂതല , മൂലഭാഗം പാറവിള പുത്തൻ വീട്ടിൽ നിസാം (42), തേവരുവിള വീട്ടിൽ മനീഷ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശി മൂതല ,വഞ്ചിമുക്ക് , കുറ്റിമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നാട്ടുവൈദ്യൻ നാസറുദ്ദീന്റെ (57) വീട്ടിൽ ചികിൽസയ്ക്ക് എത്തിയ പെൺകുട്ടിയുടെ ഫോൺ നമ്പർ നൽകാത്തതിലുള്ള വിരോധം മൂലം പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി 11000 രൂപ വിലയുള്ള മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വൈദ്യർ പള്ളിക്കൽ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പള്ളിക്കൽ ഐഎസ്എച്ച്ഒ
ശ്രീജിത്ത്‌ .പി യുടെ നേതൃത്വത്തിൽ
എസ് ഐ സാഹിൽ, എം
എസ് ഐ ബാബു,
എ എസ് ഐ സജിത്ത്,
സി പി ഒ സുജിത്, അജീസ്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.