സാംസ്കാരിക സമ്മേളനവും ആദര സമർപ്പണവും ഡോക്യുമെന്ററി പ്രദർശനവും

മെയ് 22ഞായർ വെകുന്നേരം 4മണി മുതൽ നിലക്കാമുക്ക് ഐ ൻ എ ഹീറോ വക്കം ഖാദർ മെമ്മോറിയൽ ഹാളിൽ ആണ് പരിപാടി.ചലച്ചിത്ര സംവിധായകൻ സാജൻ ചക്കരയുമ്മയാണ് മുഖ്യ അതിഥി വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, വൈസ് പ്രസിഡന്റ് എൻ ബിഷ്‌ണു, ചലച്ചിത്ര നടൻ ഞെക്കാട് രാജ്, കേരള കൗമുദി വക്കം ലേഖകൻ ബൈജു മോഹൻ, അബ്ദുൽ കലാം, വക്കം സുകുമാരൻ, ആർ പ്രദീപ് ഭജന മഠം, നിസ്സാർ ആറ്റിങ്ങൽ, എം നിസാമുദീൻ, എകെ നൗഷാദ് എന്നിവർ സംസാരിക്കും. ചലച്ചിത്ര നടൻ വക്കം നവാസിനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് എ. കെ നൗഷാദ് സംവിധാനം ചെയ്ത വക്കം അബ്ദുള്ള മുതലാളി കാലത്തിനു മുൻപേ നടന്ന പഥികൻ ഡോക്യൂമെന്ററി പ്രദർശിപ്പിക്കും