ആറ്റിങ്ങൽ :കേരള സർവകലാശാലാ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആർ. എസ്.മാളവികയെ അഡ്വ. അടൂർ പ്രകാശ് എം പി മാർക്കറ്റ് റോഡിലെ വീട്ടിൽ എത്തി അനുമോദിച്ചു. കൂടുതൽ തിളക്കമാർന്ന വിജയങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സിവിൽ സർവീസ് പോലെയുള്ള മത്സരപരീക്ഷകൾക്ക് തയാറെടുത്ത് കരുത്തുറ്റ വിജയങ്ങൾ നേടാൻ ഉള്ള കഴിവ് മാളവികക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.മാളവികയുടെ അച്ഛൻ എ. ശ്രീകുമാറിനെയും, അമ്മ രേഖയെയും എം പി അഭിനന്ദനങ്ങൾ അറിയിച്ചു. കല്ലമ്പലം കെ റ്റി സി റ്റി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി എ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ് മാളവിക. കോളേജിന്റെ പേരിലുള്ള ഫലകം അദ്ദേഹം മാളവികക്ക് സമ്മാനിക്കുകയും പൊന്നാട അണിയിച്ച് അനുമോദിക്കുകയും ചെയ്തു. കെ റ്റി സി റ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫെറോഷ് എം ബഷീർ,കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അംബിരാജ്, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രദീപ്. പി. എസ്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രതീക്ഷ പ്രകാശ്, കോളേജ് യൂണിയൻ അഡ്വൈസർ അഭിജിത് മൂർത്തി എന്നിവർ എം പി യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.