വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. പോത്തൻകോട് വാവറയമ്പലം സ്വദേശിനി ഷീലാ സുനിലി (39)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അടിമലത്തുറ സ്വദേശിനി പനിയമ്മയ്ക്ക് വിദേശത്ത് ജോലി നൽകാമെന്ന് ഉറപ്പു നൽകി നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2020ലാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ജോലിയും വിസയും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഇതോടെ പണം നഷ്ടപ്പെട്ട യുവതി 2021 ജൂലൈയിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഷീലാ സുനിൽ ഒളിവിൽ പോയി. പ്രതി ശ്രീകാര്യത്ത് ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്ഐ സമ്പത്ത്, എസ്ഐ ലിജോ പി മണി, സീനിയർ സിപിഒ രജിത, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.