വഞ്ചിയൂർ കടവിള റസിഡൻസ് അസോസിയേഷൻ നഗരൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന പച്ചക്കറി തോട്ടത്തിൽ തൈ നടൽ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത നിർവഹിച്ചു. കെ ആർ എ പ്രസിഡണ്ടും നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അബി ശ്രീരാജ്, കെ ആർ എ സെക്രട്ടറി ജി രജിത് കുമാർ, നഗരൂർ കൃഷി ഓഫീസർ റോഷ്ന, കരവാരം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ബിനി ജോസ്, കെ ആർ എ വൈസ് പ്രസിഡന്റ് രാജീവ്, കേറ് കൃഷി കോഡിനേറ്റർ ഷറഫ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, കെ ആർ എ എ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു