തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി;ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചന.

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മോശം കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചന. പൂര പ്രേമികൾ കാത്തിരുന്ന ഒന്നാണ് വെട്ടിക്കെട്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് വെടിക്കെട്ട് ഞായറാഴ്ചത്തേക്ക് മാറ്റിവയ്്ക്കാൻ ആലോചിക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങളും ജില്ലാ കളക്ടറും ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.ഇന്നലെയും കനത്തമഴയെ തുടർന്ന് പൂരം വെടിക്കെട്ട് മാറ്റിവച്ചിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് വൈകിട്ട് വെടിക്കെട്ട് നടത്താനായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം.പൂര പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ് ഇപ്പോൾ മഴ കാരണം അനശ്ചിതത്വത്തിലായിരിക്കുന്നത്.