*കോടതിയിൽ ഹാജരാക്കി തിരികെ വരും വഴി ബീഡി വാങ്ങി നൽകാത്തതിന് പോലീസുകാരെ ആക്രമിക്കുകയും സർക്കാർ മുതൽ നശിപ്പിക്കുകയും ചെയ്ത പ്രതികൾക്കെതിരെ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു*

കിളിമാനൂർ  കോടതിയിൽ ഹാജരാക്കി തിരികെ വരും വഴി അകമ്പടി വന്ന പോലീസുകാരെയും ബസ് യാത്രക്കാരെ  ആക്രമിച്ച മോഷണ കേസിലെ പ്രതികൾക്കെതിരെ കിളിമാനൂർ പോലീസ് 
കേസ് രജിസ്റ്റർ ചെയ്തു .
നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ മുഹമ്മദ് ഷാൻ അച്ചു എന്ന് വിളിക്കുന്ന അനന്ദൻ ഷിഫാൻ എന്നിവരാണ് അകമ്പടി വന്ന പോലീസുകാരെയും യാത്രക്കാരെയും മർദിച്ചത്. ഇന്ന് ഉച്ചയോടുകൂടി ആയിരുന്നു സംഭവം കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരികെ ജയിലിൽ കൊണ്ടുപോകും വഴി 
പ്രതികൾക്ക് ബീഡി വാങ്ങി നല്കിയില്ല എന്ന കാരണത്താൽ പോലീസുകാർക്ക് നേരെ പ്രതികൾ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിനിടയിൽ അക്രമാസക്തമായ പ്രതികൾ അകമ്പടി വന്ന പോലീസുകാരെയും ബസ് യാത്രക്കാരെയും മർദ്ദിക്കുകയും മായിരുന്നു. തുടർന്ന് കെഎസ്ആർടിസി ബസ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ പോലീസുകാരുടെ സഹായത്താൽ പ്രതികളെ കീഴ്പെടുത്തി സ്റ്റേഷനിൽ കയറ്റുകയായിരുന്നു. ഇതിനിടയിൽ പ്രതികളിലൊരാൾ സ്റ്റേഷനിലുണ്ടായിരുന്ന ടാബ് എറിഞ്ഞു പൊട്ടിക്കുന്നു.ഇതേതുടർന്ന് സർക്കാർ മുതൽ നശിപ്പിച്ചു തന്നെ പ്രത്യേക കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തു .ആക്രമണത്തിനിരയായ തിരുവനന്തപുരം എ.ആർ ക്യാംബിലെ പോലീസുകാരെ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു എ ആർ ക്യാമ്പിൽനിന്ന് പകരം പോലീസുകാരും വാഹനവും എത്തിച്ച ശേഷം പ്രതികളെ ജയിലിലേക്ക് മാറ്റുകയായിരുന്നു .