കല്ലമ്പലം : തോട്ടക്കാട് വോളിബോൾ ക്ലബ്ബ് ഉത്ഘാടനവും N. ദേവദത്തൻ മെമ്മോറിയൽ വോളി ബോൾ കോർട്ടിന്റെ സമർപ്പണവും നടന്നു.
തോട്ടക്കാട് എം.ജി.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനും സെക്രട്ടറി നിസാം തോട്ടക്കാട് സ്വാഗതവും പറഞ്ഞു.
ഇന്ത്യൻ പുരുഷ വോളി ബോൾ ക്യാപ്റ്റൻ അഖിൻ ജി.എസ് ക്ലബ്ബ് ഉത്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്റ്റൻ അശ്വനി എസ്. കുമാർ കോർട്ട് സമർപ്പണം നടത്തി.
ചടങ്ങിൽ കോവിലഴികം സിസ്റ്റേഴ്സിലെ വോളിബോൾ പ്രതിഭകളെ ആദരിച്ചു.
ക്ലബ്ബ് ഭാരവാഹികളായ ജി.സുരേഷ് കുമാർ , ഡോ.എൻ പ്രശാന്തൻ , വി.വിജയൻ , കെ. ലോഹിതൻ , ബി. ഭാസി , ബൽറാം , മായ തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബ് ട്രഷറർ ജി. മണിലാൽ നന്ദി പ്രകാശിപ്പിച്ചു.