ആറ്റിങ്ങൽ: വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി.സി ജോർജിനെതിരെ ആറ്റിങ്ങലിൽ പ്രതിഷേധ പ്രകടനവും, പി.സി ജോർജിന്റെ കോലം കത്തിച്ചും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജി.വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സംഗീത്, അജിൻ പ്രഭ, അഖിൽ, പ്രശാന്ത്, സുബിരാജ്, വിഷ്ണു രാജ്,അജീഷ്, ഡിവൈഎഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ് മേഖല പ്രസിഡൻ്റ് അരുൺ, ആറ്റിങ്ങൽ നഗരസഭ കൗൺസിലറും വെസ്റ്റ് മേഖല കമ്മിറ്റി അംഗവുമായ വി.എസ്.നിതിൻ തുടങ്ങിയവർ പരിപാടിയിൽ നേതൃത്വം നൽകി.