നെടുമങ്ങാട് ആനാട് യുവതിയും യുവാവും ഫ്ലാറ്റിനുള്ളിൽ തീകൊളുത്തി മരിച്ചു; യുവതിയുടെ മകൾ ഇറങ്ങിയോടി

തിരുവനന്തപുരം• നെടുമങ്ങാടുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് സ്വദേശികളായ ബിന്ദു (29), അഭിലാഷ് (38) എന്നിവരാണ് മരിച്ചത്. ആനാട് കാർഷിക വികസന ബാങ്കിനു എതിർ‌വശത്തായാണ് ഫ്ലാറ്റ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.വിവാഹമോചനം നേടിയശേഷമാണ് ബിന്ദു അഭിലാഷിനൊപ്പം താമസം ആരംഭിച്ചത്. അഭിലാഷ് അവിവാഹിതനാണ്. ആദ്യവിവാഹത്തിൽ ബിന്ദുവിന് ആറര വയസ്സുള്ള മകളുണ്ട്. സംഭവസമയത്ത് മകൾ പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.