കല്ലമ്പലം സ്വദേശി സഫീറിനെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം : പെരുന്നാളിന് തലേദിവസം ഗൾഫിൽ നിന്നും നാട്ടിലെത്തുകയും രണ്ടുദിവസം മുൻപ് വീട്ടിൽനിന്ന് കാണാതാവുകയും ചെയ്ത കല്ലമ്പലം പണയിൽ വീട്ടിൽ പരേതനായ ഷൗക്കത്തലി സാഹിബിന്റെ മകൻ സഫീറിനെ(44) ഇത്തിക്കരയാറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.
ഭാര്യ ഷീന മൂന്നു മക്കൾ. 
ഖബറടക്കം നാവായിക്കുളം വലിയപള്ളി ഖബർസ്ഥാനിൽ നാളെ ഉച്ചയ്ക്ക് ശേഷം.