നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ സുഹൃത്ത് അറസ്റ്റിൽ
May 16, 2022
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ‘വിഐപി’ അറസ്റ്റില്‍. ദിലീപിന്റെ സുഹൃത്ത് ശരത്ത് ആണ് അറസ്റ്റിലായത്.ശരത്താണ് ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.