കേന്ദ്ര സംഘം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു.

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതതല സംഘം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു.കൊവിഡ് കാലത്ത് സ്കൂൾ കുട്ടികൾക്കായി നടത്തിയ ഓൺലൈൻ വിദ്യാഭ്യാസം,നിർദ്ധനരായ കുട്ടികൾക്ക് മൊബൈൽ,ലാപ്പ്ടോപ്പ് എന്നിവ നൽകിയ പദ്ധതി ഭവനരഹിതരായവരെ സഹായിക്കുന്ന പി.എം.എ.വൈ (ജനറൽ) തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായിട്ടാണ് കേന്ദ്ര സംഘം ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ,മെമ്പർമാരായ കരുണാകരൻ നായർ,അജിത.പി,ബി.ഡി.ഒ ലെനിൻ,റിസോഴ്സ് പേഴ്സൻ ഷൗ ജാമോൻ എന്നിവർ സംഘത്തെ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.