വർക്കലയിലെ ഹോട്ടലുകളിൽ വർക്കല നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. പ്രശസ്തമായ പല ഹോട്ടലുകളിൽ നിന്നും പഴകിയതും കേടായതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു ...!
⛔️ ദ്വാരക ഹോട്ടൽ, വർക്കല.
⛔️ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് സമീപം ശ്രീ പത്മം റെസ്റ്റാറന്റ്
⛔️ വർക്കല താലൂക്ക് ആശുപത്രിയ്ക്ക് സമീപം
ചിമ്മിനി റെസ്റ്റാറന്റ്
⛔️ പുത്തൻ ചന്തയിൽ പ്രവർത്തിക്കുന്ന ദോഹ റെസ്റ്റാറൻ്റ്
⛔️ അറേബ്യൻ ഗ്രിൽഡ് , വർക്കല.
⛔️ സംസം റെസ്റ്റാറന്റ് വർക്കല തുടങ്ങിയ
വർക്കലയിലെ വൻകിട ഹോട്ടലുകളിൽ നിന്നാണ് താഴത്തെ ചിത്രത്തിൽ കാണുന്ന പഴകിയതും കേടായതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് ...
നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനപ്രകാരം നഗരസഭാ സെക്രട്ടറിയുടെ അനുമതിയോടെ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു എസ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ , അനീഷ്, സരിത, സോണി എന്നിവർ വർക്കലയിലെ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ചിക്കൻ , ദിവസങ്ങൾ പഴക്കമുളള ചപ്പാത്തി , കേടായ ഭക്ഷ്യ എണ്ണ, വൃത്തിയില്ലാത്ത സാലഡ്, നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ എന്നിവ പിടിച്ചെടുത്തു ...
വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ റെയിഡ് തുടരുമെന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് പിഴ ചുമത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചുട്ടുണ്ട് .... !