സ്വര്‍ണ വിലയിൽ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി.ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപ.

കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്നലെ വീണ്ടും ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് തിരിച്ചു കയറിയിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.