ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇ യുടെ പുതിയ പ്രസിഡന്റ്

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇ യുടെ പുതിയ പ്രസിഡന്റ്. ശൈഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്‌ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.