നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു,ബീമുകള്‍ ഇളകി പുഴയില്‍ വീണു

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു.ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

രാവിലെ ഒമ്ബതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്.

കഴിഞ്ഞദിവസം പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെക്കുറിച്ച്‌ പരിശോധനകള്‍ തുടരുകയാണ്. നാലു ദിവസം മുമ്ബാണ് തകര്‍ന്നതിന്റെ മറുഭാഗത്ത് ബീമുകള്‍ സ്ഥാപിച്ചത്.