വർക്കല മണ്ഡലത്തിലെ പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാളെ റവന്യൂമന്ത്രി നാടിന് സമർപ്പിക്കും

വർക്കല: മണ്ഡലത്തിലെ പള്ളിക്കൽ വില്ലേജിന് പുതുതായി നിർമ്മിച്ച സ്മാർട്ട് കെട്ടിടം 17 - ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നാടിന് സമർപ്പിക്കുമെന്ന് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു.വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും സ്മാർട്ട് കെട്ടിടം എന്ന ആശയത്തിന്റെ ഭാഗമായി വി.ജോയ് എംഎൽഎയുടെ ശ്രമഫലമായി വില്ലേജ് ഓഫീസ് നിർമ്മാണത്തിന് 44 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. വളരെ കാലപഴക്കം ചെന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന് പകരം  പുതിയ  കെട്ടിടം വന്നതോടുകൂടി പൊതു ജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും  ദീർഘനാളത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമാണ് പള്ളിക്കലിൽ ഒരുങ്ങിയിരിക്കുന്നത് അഡ്വ.വി. ജോയി .എം.എൽ എ പറഞ്ഞു.കെട്ടിടം സ്മാർട്ട് ആകുന്നതോടുകൂടി ജനങ്ങൾക്കുള്ള സേവനങ്ങളും സ്മാർട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു.