ആറ്റിങ്ങൽ: സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷ് അഞ്ചാം ബാച്ചിന്റെ പരീക്ഷ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. S കുമാരി ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ അറിവ് നേടുക എന്ന ലക്ഷ്യത്തോടെയുള്ള ഗുഡ് ഇംഗ്ലീഷ് പരീക്ഷയിൽ നഗരസഭാ കൗൺസിലർ കൂടിയായ ജീവൻ ലാൽ ഉൾപ്പെടെ 25 പേർ പരീക്ഷ എഴുതി. നോഡൽ പ്രേരക് ജി.ആർ മിനി രേഖ, അദ്ധ്യാപികയായ സൂര്യ. എസ്.എൽ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി