സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്തുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി പറഞ്ഞു. പെട്രോള്‍ നികുതി 2.41 രൂപയായും ഡീസല്‍ നികുതി 1.36 രൂപയായുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നത്.
പെട്രോള്‍ നികുതിയില്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്സിഡിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിലക്കുറവ് നാളെ രാവിലെ മുതല്‍ നിലവില്‍ വരും