തിരുവനന്തപുരം• കാൽനടയാത്രക്കാരിയായ അധ്യാപിക കാറിടിച്ച് മരിച്ചു. പള്ളിച്ചൽ പെരിങ്ങോട് തിരുഹൃദയ ഭവനിൽ ബിജു കുമാറിന്റെ ഭാര്യ ഡി.ഗീത (41) ആണ് മരിച്ചത്. രാവിലെ കുണ്ടമൺകടവ് പാലത്തിലായിരുന്നു അപകടം. പേയാട് സെന്റ് സെവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപികയാണ്.