കൊട്ടാരക്കര : കാറിൽ കടത്തുകയായിരുന്ന 110 ഗ്രാം കഞ്ചാവുമായി ഡോക്ടറടക്കം രണ്ടുപേർ പിടിയിൽ. കഴിഞ്ഞ രാത്രി ചന്തമുക്ക് ഭാഗത്തു പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ സ്വദേശിയും ഹോമിയോ ഡോക്ടറുമായ സുബാഷ് ദാമോദരൻ (30), തിരുവനന്തപുരം സ്വദേശി മിഥുൻ (30) എന്നിവരെ അറസ്റ്റ് ചെയ്തത്. കാറും പിടിച്ചെടുത്തു. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.