പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്.
വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോള്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് ആറോടെ രണ്ടു അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവെങ്കിലും രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.