സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച നടന്‍ ബിജു മേനോന്‍, ജോജു ജോര്‍ജ്; മികച്ച നടി രേവതി

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.