പതിനഞ്ചുകാരിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം,രണ്ട് പേർ പിടിയിൽ

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. ഇതര സംസ്ഥാനത്തു നിന്നും സുഹൃത്തിനൊപ്പം ശാന്തന്‍പാറയിലെത്തിയ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.നാലു പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്.

സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പത്തുദിവസം മുൻപാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.

ഖജനപ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. സുഹൃത്തിനൊപ്പം പൂപ്പാറയിലെത്തി. തേയിലത്തോട്ടത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവേ പ്രതികളെത്തി സുഹൃത്തിനെ മര്‍ദിച്ച്‌ ഓടിക്കുകയും, പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയുമായിരുന്നു.

സംഭവത്തില്‍ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.