ബോധവത്കരണ ക്ലാസ്സുകളുമായ് വക്കം ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ. വക്കം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എൻ ബിഷ്ണുവാണ് മാതൃകാപരമായ ഗ്രാമസഭ സംഘടിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായത്.
വക്കം ഗ്രാമ പഞ്ചായത്ത് വാർഡ് മൂന്ന് പുത്തൻനട തൊണ്ടന്റെഴികത്ത് ചേർന്ന ഗ്രാമനസഭയാണ് വിവിധ വിഷയങ്ങളിലെ ബോധവത്കരണ ക്ലാസുകൾ കൊണ്ട് ശ്രദ്ദേയാകർഷിച്ചത്.
വാർഡ് മെമ്പറും ഗ്രാമ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്മായ എൻ ബിഷ്ണു ആദ്യക്ഷതവഹിച്ച ഗ്രാമസഭയിൽ ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ ജയപ്രസാദ് " ജനമൈത്രി പോലീസും പൊതുജനങ്ങളുമെന്ന" വിഷയത്തിൽ ബോധവത്കരണ ക്ലാസും കൂടാതെ,
തൊഴിൽ സംരംഭ മേഖലകളിലെ ധന സഹായ വിഷയങ്ങളെ പറ്റിയും ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിനെയും കുറിച്ചുള്ള വിഷയത്തിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് കോർഡിനേറ്റർ റമീസ് ബോധവത്കരണ ക്ലാസും നടത്തി.
ഗ്രാമപഞ്ചായത്ത് അജണ്ടയിന്മേലുള്ള ചർച്ചകൾക്ക് വാർഡ് മെമ്പർ നേതൃത്വം നൽകി, പതിമൂന്നാം വാർഡ് മെമ്പർ അശോകൻ സ്വാഗതവും, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ലാലിജ മുഖ്യപ്രഭാഷണവും നടത്തി.