യുഎഇയിലും കുരങ്ങുപനി

അബുദാബി:യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് രോഗം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. 

ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധ മൂലമാണ് കുരങ്ങുപനി പ‌ടര്‍ന്നുപിടിക്കുന്നത്.‌‌ പനിയാണ് കുരങ്ങുപനിയുടെ പ്രാഥമിക രോഗലക്ഷണം.ശരീരത്തിൽ തടിപ്പും ചുണങ്ങും കാണപ്പെടാറുണ്ട്. രോഗിയുമായി അടുത്ത ശാരീരിക ബന്ധമുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരും.