മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്‌, ശബരീനാഥ് എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയില്‍ കുടുബചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അപകടം.

തിരുനെല്‍വേലി സ്വദേശികളായ ഇവര്‍ തൃശൂരിലാണ് താമസം. മല്ലപ്പള്ളിയില്‍ ഒരുകുടുംബ ചടങ്ങിനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീട്ടുകാരോട് പറയാതെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ഇവരെ ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു കരയ്‌ക്കെത്തിച്ച്‌ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് കുട്ടികള്‍ അപ്പോഴെക്കും മരിച്ചിരുന്നു.

നടന്‍ പ്രശാന്താണ് അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്