ഇന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കി

കൊച്ചി:ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി.കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍.

നേരത്തെ റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തും. യാത്ര ബുദ്ധിമുട്ട് നേരിട്ടതോടെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പരശുറാം റദ്ദാക്കിയ നടപടി പിന്‍വലിച്ചത്. എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്‌സ്പ്രസും റദ്ദാക്കിയ സര്‍വീസില്‍ ഉള്‍പ്പെടുന്നു. 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുന്നു.

തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കൊച്ചുവേളി -ലോക്മാന്യതിലക് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ്, നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി വിടുന്നത്. വേണാട് ട്രെയിനിന്റെ സമയത്ത് കൊല്ലത്ത് നിന്നും ചങ്ങനാശേരി വരെ മെമു സര്‍വീസ് നടത്തും. ഇത് രണ്ടുഭാഗത്തേക്കും സര്‍വീസ് നടത്തും. മംഗലാപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ പരശുരാമിന് പകരം ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസും നടത്തും.