മൂന്നാറിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉൾപ്പെടെ രണ്ട് മരണം

ഇടുക്കി:മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്. നൗഷാദ് (32), എട്ടുമാസം പ്രായമായ നൈസ എന്നിവരാണ് മരിച്ചത്.