പള്ളിക്കൽ:ഓട്ടോയും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു . പള്ളിക്കൽ കാട്ടുപുതുശ്ശേരി ആശാൻപച്ച വീട്ടിൽ ഫൈസൽ (38) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ പതിനൊന്നു അരയോടെയായിരുന്നു അപകടം.ഫൈസൽ ഓടിച്ചിരുന്ന ഓട്ടോ കാട്ടുപുതുശ്ശേരി റേഷൻ കടയ്ക്ക് സമീപത്തു വെച്ച് നിയന്ത്രണം വിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച ശേഷം എതിർ ദിശയിൽ നിന്ന് വേഗത്തിൽ വന്ന പിക്ക് അപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രികരായ കാട്ടുപുതുശേരി സ്വദേശി ഷാഹിദ മകൾ സൗമ്യ എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.